അപകടങ്ങൾ വരുന്ന വഴി …

ഇരിങ്ങാലക്കുട : കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരിങ്ങാലക്കുട മേഖലയിലെ റോഡുകൾ ചോരക്കളമായി മാറുന്നതും നിരവധി ജീവനുകൾ അടിക്കിടെ പൊലിയുന്നതും ഏവരിലും ആശങ്കയുണർത്തിയിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാത്തതും അപകടങ്ങൾക്ക് മുഖ്യ കാരണങ്ങളാണ്. റോഡിൻറെ അവസ്ഥയും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇരിങ്ങാലക്കുട വഴി കടന്നുപോകുന്ന കൊടുങ്ങലൂർ – തൃശൂർ സംസ്ഥാന പാതകളുടെയും, പോട്ട -മൂന്നുപീടിക സംസ്ഥാന പാതകളുടെയും അവസ്ഥ അതിദയനീയമാണ്.

റോഡരികിൽ നടപ്പാതകൾ ഇല്ലാതാക്കി പുല്ലുകൾ വളർന്നു നിൽക്കുന്നതുമൂലം കാൽനടക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥ ഈ മേഖലയിലുണ്ടാകുന്നത്‌ അപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണ്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷ നേടാൻ റോഡരികിലെ ആറടി മേലെ വളർന്നു നിൽക്കുന്ന പുൽകാടുകൾ തടസ്സമുണ്ടാക്കുന്നുവെന്ന പരാതി ഏറെ നാളായി നിലനിൽക്കുന്നുണ്ടെങ്കിലും ഇവ വെട്ടി മാറ്റാൻ ഉള്ള നടപടികൾ എങ്ങുമെത്തുന്നില്ല. പുല്ലു കാരണം കാൽനടക്കാർ പെടുന്നനെ റോഡിലേക്കിറങ്ങുന്നത് അപ്രതീക്ഷിതമായ വാഹന അപകടങ്ങൾക്ക് ഇവിടെ കാരണമാകുന്നുണ്ട്.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
Top