ദക്ഷിണേന്ത്യൻ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഐരാവതം മഹാദേവൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : അന്തരിച്ച വിഖ്യാത ദക്ഷിണേന്ത്യൻ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഐരാവതം മഹാദേവന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മലയാളവിഭാഗം അനുശോചിച്ചു. ശിലാലിഖിത പഠനങ്ങൾക്കും ശാസ്ത്രീയമായ ലിപി വിജ്ഞാനത്തിനും ആധികാരികത നൽകിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയ പണ്ഡിതനാണ് ഇദ്ദേഹം. കോളേജിൽ വച്ചു നടന്ന സമ്മേളനത്തിൽ അദ്ധ്യാപകനായ അമൽ സി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ എസ് മിഥുൻ അനുസ്മരണ പ്രഭാഷണം നടത്തി. മനീഷ അവതരണവും. അശ്വതി കെ സ്വാഗതവും സ്നേഹ നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top