പോലീസ് ക്വാർട്ടേഴ്സിൽ ജൈവ പച്ചകൃഷി തോട്ടം

കാട്ടുങ്ങച്ചിറ : പോലീസ് ക്വാർട്ടേഴ്‌സ് റെസിഡന്റ്‌സ് അസോസിയേഷൻ പൊറത്തിശ്ശേരി കൃഷി ഭവനുമായി സഹകരിച്ച് കാട്ടുങ്ങച്ചിറ പോലീസ് ക്വാർട്ടേഴ്‌സിൽ തരിശായികിടക്കുന്ന സ്ഥലത്തു ജൈവ പച്ചകൃഷി തോട്ടം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്ഗീസ് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പാവൽ, വേണ്ട, പച്ച മുളക്, പയർ, തക്കാളി, ക്യാബേജ് , കോളിഫ്ലവർ എന്നിവയാണ് ഇവിടെ ആധുനിക കൃഷി രീതി ഉപയോഗിച്ച് വളർത്തുന്നത്. ജൈവ പച്ചകൃഷി തോട്ടത്തിന്‍റെ പരിപാലന ചുമതല പോലീസ് ക്വാർട്ടേഴ്‌സ് റെസിഡന്റ്‌സ് അസോസിയേഷൻ ഏറ്റെടുത്തു. പൊറത്തിശ്ശേരി കൃഷി ഓഫീസർ സുരേഷ് കുമാർ , സർക്കിൾ ഇൻസ്‌പെക്ടർ എം കെ സുരേഷ്, സബ് ഇൻസ്‌പെക്ടർ കെ.എസ്. സുശാന്ത് , എ എസ് ഐ പ്രതാപൻ എന്നിവർ പങ്കെടുത്തു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top