സുരേഷ് കിഴുത്താണിക്ക് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്ക്കാരം

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 34-ാം തൃശൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ‘ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ പുരസ്‌ക്കാരത്തിന് സുരേഷ് കിഴുത്താണി അർഹനായി. ജില്ലയിൽ കഴിഞ്ഞ വർഷം പല മത്സരങ്ങളിലായി ഏറ്റവും കൂടുതൽ പുരസ്ക്കാരം വാങ്ങിയ വ്യക്തി എന്ന നിലയിലാണ് സുരേഷ് കിഴുത്താണിയെ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്.

വീഡിയോ ഫോട്ടോഗ്രാഫിയിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഡോക്യൂമെന്ററി വിഭാഗത്തിൽ ഫോട്ടോ ഫെസ്റ്റ് നടത്തിയ മത്സരത്തിൽ സുരേഷ് കിഴുത്താണി 1-ാം സ്ഥാനത്തിന് അർഹനായിരുന്നു. കൊടകര മേഖല നടത്തിയ ഓൾ കേരള ഫോട്ടോഗ്രാഫ് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top