‘കാർമ്മൽ മെലഡി 2018 ‘ അവാർഡ് ദാനം

ഇരിങ്ങാലക്കുട : വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വി. ഏവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തിന്‍റെ ഓർമ്മയ്ക്കായി ഇരിങ്ങാലക്കുട സി എം സി ഉദയ പ്രൊവിൻസ് സംഘടിപ്പിച്ച ‘കാർമ്മൽ മെലഡി 2018’ ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് ദാനവും യോഗത്തിന്‍റെ ഉദ്‌ഘാടനവും മാള കാർമ്മൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ റോസ് മേരി നിർവ്വഹിച്ചു. മാള കാർമൽ കോളേജ് പ്രിൻസിപ്പൽ സി. ലിജോ അദ്ധ്യക്ഷത വഹിച്ചു.

ഗുഡ്നെസ്സ് ടി വി റോബി ജോൺന്‍റെ ‘ ന്‍റെ ചങ്ക് ബ്രോ ശുക്കൂർ ‘, മാള കാർമ്മൽ കോളേജിന്‍റെ ‘ബാക്ക് ബെഞ്ചേഴ്‌സ് ‘, മാള സോക്കോർസോ മതബോധന യൂണിറ്റിന്‍റെ ‘മൺഡേ രാവിലെ’ എന്നിവ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കി. മികച്ച സംവിധായകൻ റോബി ജോൺ, മികച്ച എഡിറ്റർ സജി എരുമപ്പെട്ടി, മികച്ച ഫോട്ടോഗ്രാഫി ജോസ് ആലപ്പി എന്നിവരെ ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. പ്രേം പ്രകാശ് ലൂവിസ് മത്സരത്തിൽ പങ്കെടുത്ത ഷോർട്ട് ഫിലിമുകളെക്കുറിച്ച് അവലോകനം ചെയ്ത് സംസാരിച്ചു. പ്രൊവിൻഷ്യൽ കൗൺസിലർ സി. ഫ്ളവററ്റ് സ്വാഗതവും ഉദയ പി ആർ ഒ സിസ്റ്റർ ധന്യ നന്ദിയും പറഞ്ഞു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top