തൊഴിലാളികള്‍ക്ക് അതികാലവര്‍ഷ ആനുകൂല്യങ്ങളും പെന്‍ഷനും കൃത്യമായി നല്‍കണം – കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്

വെള്ളാങ്ങല്ലൂര്‍ : തൊഴിലാളികള്‍ക്ക് അതികാലവര്‍ഷ ആനുകൂല്യങ്ങളും പെന്‍ഷനും കൃത്യമായി നല്‍കണമെന്ന് കേരള പ്രദേശ്‌ കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍, സംസ്ഥാന പ്രസിഡന്റ് വേണു വെണ്ണറ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്ക് മുന്‍സര്‍ക്കാരുകളുടെ കാലത്ത് നല്‍കിയിരുന്ന തൊഴിലാളി, ആശ്രിത പെന്‍ഷനുകള്‍ ഒറ്റ പെന്‍ഷനായി ചുരുക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് വി.രാമദാസ്‌ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എ.ആര്‍.രാമദാസ്‌, ജില്ലാ സെക്രട്ടറി പി.മോഹനന്‍, ജോയ് കോലങ്കണ്ണി, ജോസഫ് തീതായി, റസിയ അബു, ഷംസു വെളുത്തേരി, സിമി കണ്ണദാസ്‌, എം.എച്ച്.ബഷീര്‍, മല്ലിക ആനന്ദന്‍, സലിം വെള്ളാങ്ങല്ലൂര്‍ എന്നിവർ സംസാരിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top