കാരുണ്യക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു

കാറളം : സെന്‍റ് വിൻസന്‍റ് ഡി പോൾ സൊസൈറ്റി കാറളം കോൺഫറൻസിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കാരുണ്യക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികൾക്കുള്ള വസ്ത്രങ്ങൾ സമാഹരിക്കുന്ന പദ്ധതിയാണ് കാരുണ്യക്കൂട്. സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡണ്ട് ഐ ഡി ഫ്രാൻസീസ് മാസ്റ്റർ വസ്ത്രങ്ങളടങ്ങിയ ആദ്യ ബാഗ് വികാരി ഫാ. ഡെയ്സൺ കവലക്കാട്ടിന് കൈമാറി. കോൺഫറൻസ് പ്രസിഡണ്ട് ബിജു തേക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. എം എ കുരിയപ്പൻ, സി ഡി മാത്യു, എ എൽ പൈലി,ബാസ്റ്റിൻ ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

Leave a comment

Top