കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കുടുംബ സംഗമവും, വിദ്യാഭ്യാസ അവാർഡും, ദുരിതാശ്വാസ കിറ്റ് വിതരണവും 25ന്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് , ഇരിങ്ങാലക്കുട ബ്ലോക്കിലെ മുരിയാട്, കാറളം, കാട്ടൂർ, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട എന്നി യൂണിറ്റുകളിലെ വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും സംയുക്ത കുടുംബ സംഗമം, വിദ്യാഭ്യാസ ക്യാഷ് അവാർഡ് ദാനം, ദുരിതാശ്വാസ കിറ്റ് വിതരണം എന്നിവ നവംബർ 25 ഞായറാഴ്ച രാവിലെ 9:30 ന് ഇരിങ്ങാലക്കുട നക്കര കോംപ്ലെക്സിൽ ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് ഉദ്‌ഘാടനം നിർവ്വഹിക്കും.

സംഘടനയുടെ ജില്ലാ മേധാവി ഗോപിനാഥൻ നായർ, ജില്ലാ സംസ്ഥാന മഹിളാ വിംഗ് പ്രസിഡന്റ് കാർത്ത്യായനി , പി മേനോൻ, മറ്റു പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ്, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ഹോണററി ക്യാപ്റ്റൻ എം വി വിൻസന്റ് അറിയിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top