സംഗമ സാഹിതിയും മഹാത്മാ ലൈബ്രറിയും സംയുക്തമായി പുസ്തകപ്രകാശനവും, ചർച്ചയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വി.ആർ. ദേവയാനി രചിച്ച് പ്രിൻറ് ഹൗസ് മതിലകം പ്രസിദ്ധീകരിക്കുന്ന “ടൈം ടേബിളിന്‍റെ പൈസ” എന്ന ബാലസാഹിത്യകൃതി ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയുടെയും മഹാത്മാഗാന്ധി റീഡിങ്ങ് റൂം & ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സാഹിത്യകാരനായ വി. കൃഷ്ണവാധ്യാർ പുസ്തകത്തിന്റെ ആദ്യപ്രതി, സാഹിത്യകാരനും തിരക്കഥകൃത്തുമായ പി.കെ. ഭരതൻ മാസ്റ്റർക്ക് നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു

മഹാത്മാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ വെട്ടത്ത് അധ്യക്ഷനായിരുന്നു.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. പ്രതാപ് സിംഗ്, റഷീദ് കാറളം, ഉണ്ണികൃഷ്ണൻ കിഴുത്താനി, പി.എൻ സുനിൽ, രാജേഷ് തംബുരു, അഡ്വ. പി.പി. മോഹൻദാസ്,
അരുൺ ഗാന്ധിഗ്രാം, ജോസ് മഞ്ഞില, കൃഷ്ണകുമാർ മാപ്രാണം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും, പി എം ഉമ നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top