ജയകൃഷ്ണൻ മാസ്റ്റർ വീര ബലിദാന ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ വീര ബലിദാന ദിനം ആചരിച്ചു. ആൽത്തറയ്ക്ക് സമീപം പുഷ്പാർഛനയും അനുസ്മരണ സമ്മേളനവും നടത്തി. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് അഖിലാഷ് വിശ്വനാഥൻ അദ്ധ്യക്ഷനായി. ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻ്റ് ടി എസ് സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇ മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി . മാർകിസ്റ്റ് അക്രമ രാഷ്ടീയത്തെ ചെറുത്ത് നിൽപ്പിലൂടെ നേരിടും എന്ന് യുവമോർച്ച ജില്ല സെക്രട്ടറി കെ പി വിഷ്ണു പ്രഭാഷണത്തിൽ പറഞ്ഞു. യുവമോർച്ച ജനറൽ സെക്രട്ടറി കെ പി മിഥുൻ സ്വാഗതവും ശ്യാം ശേഖരൻ നന്ദിയും പറഞ്ഞു . ബിജു വർഗ്ഗീസ്, സുനിൽ ആളൂർ ,ഗിരിജൻ, പവിഷ് ,മിഷാദ്, സ്വരൂപ്, ശ്യാംജി, രഞ്ചിത്ത്, ബാലുലാൽഎന്നിവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top