സി.പി.ഐ(എം) ഇരിങ്ങാലക്കുട മണ്ഡലം ജനമുന്നേറ്റ ജാഥ ആരംഭിച്ചു

ഇരിങ്ങാലക്കുട : കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗ്ഗീയതയുടെ ഭീകരതയ്ക്കെതിരെയും, കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും രാഷ്ട്രീയ വിശദീകരിക്കുന്നതിനുമായി സി.പി.ഐ(എം) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനമുന്നേറ്റ ജാഥ കരുവന്നൂർ, പൊറത്തിശ്ശേരി, മുരിയാട് മേഖലകളിൽ പര്യടനം നടത്തി.

ചൊവ്വാഴ്ച രാവിലെ കരുവന്നൂർ ബംഗ്ലാവ് സെന്ററിൽ നിന്നാരംഭിച്ച ജാഥയ്ക്ക് തളിയക്കോണം, കണ്ടാരന്തറ, മാപ്രാണം, കുഴിക്കാട്ടുകോണം, ആനന്ദപുരം, വെള്ളിലംകുന്ന് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി കപ്പാറ സെന്ററിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ പ്രൊഫ. കെ.യു.അരുണൻ എം.എൽ.എ, വൈസ് ക്യാപ്റ്റൻ ഉല്ലാസ് കളക്കാട്ട്, മാനേജർ കെ.സി. പ്രേമരാജൻ, അഡ്വ.കെ.ആർ.വിജയ, ഡോ.കെ.പി. ജോർജ്, വി.എ. മനോജ് കുമാർ, ടി.എസ്. സജീവൻ, കെ.കെ. സുരേഷ് ബാബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Leave a comment
  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top