നബിദിന റാലിയിൽ മധുരം വിളമ്പി അയ്യപ്പൻ ഭക്തൻ

 

വള്ളിവട്ടം : ബ്രാലം മഹല്ല് ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നബിദിന ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന റാലിയിൽ പങ്കെടുത്തവർക്ക് മധുരം വിളമ്പിയത് അയ്യപ്പഭക്തൻ. പൈങ്ങോട് സ്വദേശി കണ്ണനാണ് ഈ സൽകർമ്മം ചെയ്ത് നാട്ടുകാരുടെ പ്രശംസക്ക് പാത്രമായത്.

രാവിലെ ബ്രാലം മഹല്ല് പള്ളിയുടെ അങ്കണത്തിൽ മഹല്ല് പ്രസിഡന്റ് അബ്‌ദുൾ ഖാദർ പതാക ഉയർത്തി. മഹല്ല് ഖത്തീബ് അലി അക്ബറിന്റെ നേതൃത്വത്തിലാണ് നബി ദിന റാലി നടന്നത്. അന്നദാനവും ഇതിന്റെ ഭാഗമായി നടന്നു. വൈകുന്നേരം കലാപരിപാടികളും സമ്മാനദാനവും നടക്കും.

Leave a comment

  • 26
  •  
  •  
  •  
  •  
  •  
  •  
  •  
Top