പ്രളയത്തിൽ ഗൃഹോപകരണങ്ങളും ജീവനോപാദിയും നഷ്ടപ്പെട്ടവര്‍ക്ക് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതി പ്രകാരം വായ്പ വിതരണം ചെയ്തു

കാട്ടൂര്‍ : കാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്‍റെയും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പ്രളയത്തിൽ ഗൃഹോപകരണങ്ങളും ജീവനോപാദിയും നഷ്ടപ്പെട്ടവര്‍ക്ക് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതി പ്രകാരമുള്ള വായ്പാ വിതരണോദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. 38 സംഘങ്ങള്‍ക്കായി 2,21,38500 രൂപയാണ് വിതരണം ചെയ്തത്. കോസ്‌മോ റീജന്‍സിയിൽ വെച്ച് നടന്ന പരിപാടിയിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്, തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജര്‍ ഡോ. രാമനുണ്ണി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ജില്ലാ പഞ്ചായത്ത് അംഗം എന്‍ കെ ഉദയപ്രകാശ്, കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു, ഇരിങ്ങാലക്കുട ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍എം കമറുദ്ദീന്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജയശ്രീ സുബ്രഹ്മണ്യന്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി വി ലത, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബുജം രാജന്‍, ഷംല അസീസ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ , കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ആർ സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി ഡി എസ് മെമ്പര്‍ സെക്രട്ടറി ആര്‍ എസ് ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി ഡി എസ് മെമ്പര്‍മാര്‍ സാന്നിദ്ധ്യം വഹിച്ച യോഗത്തിൽ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ സ്വാഗതവും കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അമിത മനോജ് നന്ദിയും പറഞ്ഞു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top