വല്ലക്കുന്ന് തിരുനാൾ ഭക്തിനിർഭരം

വല്ലക്കുന്ന് :   വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും, വിശുദ്ധ സെബാസ്ത്യനോസിന്‍റെയും സംയുക്തമായ തിരുന്നാള്‍ വല്ലക്കുന്ന് ദേവാലയത്തിൽ ആഘോഷിച്ചു . തിരുന്നാളിന്‍റെ ഭാഗമായി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തിരുന്നാള്‍ ആഘോഷിച്ചത്. സപ്ലിമെന്‍റ് , എലുമിനേഷന്‍, വെടിക്കെട്ട് എന്നിവ ഒഴിവാക്കിക്കൊണ്ടും ഇടവകയിലെ ഭവനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഭാവനയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും, പ്രളയബാധിതരെ സഹായിക്കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ. വില്‍സന്‍ മൂക്കനാംപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, ഫാ. സേവ്യര്‍ ക്രിസ്റ്റി കപ്പൂച്ചിന്‍ സന്ദേശം നല്‍കുകയും ചെയ്തു. നവംബര്‍ 25-ാം തിയ്യതി ഞായറാഴ്ച എട്ടാമിടത്തിന്റെ ഭാഗമായുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് വിജോ അവിട്ടത്തൂക്കാരന്‍ സി.എം.ഐ. മുഖ്യകാര്‍മ്മികത്വം വഹിക്കും.

തിരുന്നാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിച്ചുവന്നത്. കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഫാ. അരുണ്‍ തെക്കിനേത്ത്, കൈക്കാരന്‍മാരായ പൈലപ്പന്‍ നെരേപറമ്പില്‍, ആന്റു തൊടുപറമ്പില്‍, റോയ് മരത്തംപ്പിള്ളി, കണ്‍വീനര്‍മാരായ എന്‍.പി. ജോസ് നെരേപറമ്പില്‍, ടി.എ. ജോസ് തണ്ട്യേക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
  •  
Top