യുവകലാസാഹിതി – ടി വി കൊച്ചുബാവ കഥാപുരസ്‌ക്കാരം സി അനൂപിന്

ഇരിങ്ങാലക്കുട : കഥാകൃത്തും നോവലിസ്റ്റുമായ ടി വി കൊച്ചുബാവയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി – ടി വി കൊച്ചുബാവ കഥാപുരസ്‌ക്കാരത്തിന് സി അനൂപ് അർഹനായി. “3 കാലങ്ങൾ’ ആണ് സമ്മാനാർഹമായ കഥാപുരസ്‌ക്കാരം. ഇരുപത്തയ്യായിരം രൂപയും കുട്ടി കൊടുങ്ങല്ലൂർ രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. കൊച്ചുബാവയുടെ 18 -ാം ചരമവാർഷികദിനമായ  നവംബർ 25ന് കൂടൽമാണിക്യം കച്ചേരിവളപ്പിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻമന്ത്രി കെ ഇ ഇസ്മയിൽ ഉദ്‌ഘാടനം ചെയ്യും. കവിയും പ്രഭാഷകനുമായ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്‌ണൻ പുരസ്‌ക്കാര സമർപ്പണം നടത്തും.

 

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top