പള്ളി പെരുനാളിനിടെ ഓട്ടോറിക്ഷയിലെ അനധികൃത പടക്ക വിൽപന പോലീസ് പിടികൂടി

വല്ലക്കുന്ന് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനധികൃതമായും ഓട്ടോറിക്ഷയിൽ റോഡരികിൽ പാർക്കുചെയ്ത് വല്ലക്കുന്ന് പള്ളി പെരുനാളിനിടെ നടന്ന അനധികൃത പടക്ക വിൽപന പോലീസ് പിടികൂടി. റോഡരികിലെ പടക്ക വിൽപന അത് വഴി പോയ ആളൂർ പോലീസിന്റെ ശ്രദ്ധയിൽ പെടുകയും, നടപടി സ്വീകരിക്കുകയുമാണുണ്ടായത് .

പ്രാദേശിക ആഘോഷങ്ങളുടെ മറവിലാണ് പടക്ക കച്ചവടം ഉൾനാടുകളിൽ തകൃതിയായി നടക്കുന്നത് . പലപ്പോഴും അധികൃതർ ഇതിനു നേരെ കണ്ണടക്കുകയാണ് പതിവ്. സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് നടത്തുന്ന ഈപ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കാണ് പലപ്പോഴും വഴിയോരുക്കുന്നത്. അലക്ഷ്യമായി ചെറു വണ്ടികളിലും, തെരുവോരങ്ങളിലും സംഭരിച്ചു വിൽപ്പനക്ക് വയ്ക്കുന്ന പടക്ക ശേഖരത്തിനു സമീപം ആളുകളുടെ ശ്രദ്ധ ലഭിക്കാൻ വിൽപനക്കാർ തന്നെ ഇടക്കിടെ ചെറു പടക്കങ്ങൾ കത്തിച്ചു പൊട്ടിക്കാറുണ്ട്. ഇതും വലിയ ഭീക്ഷണിയാണ് സൃഷ്ട്ടിക്കുന്നത്. പലപ്പോളും ചെറിയ പിഴകളിലൊതുക്കി ഇത്തരം വിൽപനകാരെ വെറുതെ വിടുകയാണ് പതിവ്. ഇതുമൂലം ഇവർ അടുത്ത സ്ഥലത്തും ഉടൻ തന്നെ അനധികൃത പടക്ക വിൽപന തുടരുകയും ചെയ്യുന്നു.

Leave a comment

  • 21
  •  
  •  
  •  
  •  
  •  
  •  
  •  
Top