കാറില്‍ മരം വീണ് പൈങ്ങോട് സ്വദേശിനിയായ ആയൂര്‍വേദ ഡോക്ടര്‍ മരിച്ചു

കോണത്തുകുന്ന് : സഞ്ചരിച്ചിരുന്ന കാറില്‍ മരം വീണ് പൈങ്ങോട് സ്വദേശിനിയായ ആയൂര്‍വേദ ഡോക്ടര്‍ മരിച്ചു. പൈങ്ങോട് കളച്ചാലില്‍ ജയരാജന്റെ മകന്‍ ജെറിന്‍ രാജിന്‍റെ ഭാര്യ ഡോ. നീലിമ (26)യാണ് കൊടൈക്കനാലില്‍ നടന്ന ദാരുണമായ അപകടത്തിൽ മരിച്ചത്. മണ്ണുത്തിയിലെ ഡോ. അരവിന്ദാക്ഷന്‍റെ മകളാണ് നീലിമ.

ഗൾഫിൽ നിന്നും ദിവസങ്ങൾക്കു മുൻപ് നാട്ടിലെത്തിയ ഭര്‍ത്താവ് ജെറിനും രണ്ടുവയസ്സ് പ്രായമുള്ള മകനുമൊപ്പം കൊടൈക്കനാലില്‍ നിന്നും തിരികെ വരുമ്പോളായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മരം വീണ് അപകടം സംഭവിച്ചത്. മണ്ണുത്തി വൈദ്യരത്‌നം ആയ്യുര്‍വ്വേദ ഔഷധശാലയിലായിരുന്നു നീലിമ ജോലി ചെയ്തിരുന്നത്. മൃതദേഹം നടപടികള്‍ പൂര്‍ത്തികരിച്ച് ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
  •  
Top