സംവാദങ്ങളിലെ പരാജയം മൂടിവെയ്ക്കാനാന്ന് സുനിൽ പി. ഇളയിടത്തിനു നേരെ നടക്കുന്ന അക്രമമെന്ന് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ

ഇരിങ്ങാലക്കുട : ആശയങ്ങളെ ആശയംകൊണ്ട് നേരിടാൻ കഴിയാതെ വരുമ്പോഴാണ് ആയുധങ്ങളെടുക്കുന്നതെന്നും സംവാദങ്ങളിലെ തോൽവി പരസ്യമായി സമ്മതിക്കുകയാണ് ഇതിലൂടെ ഇക്കൂട്ടർ ചെയ്യുന്നതെന്നും പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ സുനിൽ പി. ഇളയിടത്തിനു നേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിക്കുവാൻ ഇരിങ്ങാലക്കുടയിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദി പ്രചരമണ്ഡലം ഹാളിൽ നടന്ന പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.പി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഭരതൻ, സി.കെ. ഹസ്സൻ കോയ, ബാലകൃഷ്ണൻ അഞ്ചത്ത് എന്നിവർ സംസാരിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും രാജേഷ് തെക്കിനിയേടത്ത് നന്ദിയും പറഞ്ഞു.

Leave a comment
  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top