വീടുകയറി ആക്രമണം യുവാവ് പിടിയിൽ

പൊറത്തിശ്ശേരി : നവംബർ ഒന്നാം തീയ്യതി പൊറത്തിശ്ശേരി കുറുപ്പത്ത് വീട്ടിൽ അജിത്ത് എന്നയാളെ രാത്രി 10 മണിക്ക് വീട്ടിൽ കയറി വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ പൊറത്തിശ്ശേരി മുതിരപ്പറമ്പിൽ വീട്ടിൽ പ്രജീഷിനെ ഇരിങ്ങാലക്കുട എസ് ഐ സി വി ബിബിനും ആന്റീ ഗുണ്ടാസ്‌ക്വാഡ് അംഗങ്ങളും ചേർന്ന് തൃശ്ശൂരിൽ നിന്നും പിടികൂടി.അറസ്റ്റിലായ പ്രജീഷിനെ കോണത്തുകുന്ന് ഭാഗത്തുള്ള ഗുണ്ടാസംഘത്തിൽ പ്പെട്ട ചിലർ ആക്രമിക്കാൻ വന്നപ്പോൾ അയൽവാസി ആയ അജിത്ത് പ്രജീഷിനെ സഹായിച്ചില്ലെന്ന കാരണത്താലാണ് അജിത്തിനെ ആക്രമിച്ചത്.

അജിത്തിനെ ക്രൂരമായി മർദ്ധിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച അജിത്തിന്‍റെ അമ്മ അമ്മിണിയേയും, അച്ഛൻ അശോകനേയും ഗുണ്ടാസംഘങ്ങൾ ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഗുണ്ടാആക്രമണത്തിൽ അജിത്തിന്‍റെ ഇടതു കൈയ്ക്കും, അമ്മ അമ്മിണിയുടെ വലതുകൈയ്യിനും ഗുരുതര മുറിവുപറ്റിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആൻറീ ഗുണ്ടാസ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.പിടിയിലായ ഒന്നാം പ്രതി യെ തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. പോലീസിനെ കണ്ട പ്രതി പോലീസിനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും, ലോഡ്ജിന്റെ ഒന്നാം നിലയിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് പ്രതിയെ സാഹസികമായി കീഴ്പെടുത്തുകയായിരുന്നു.വീടു കയറി ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും. ആഢംമ്പര വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഓട്ടോ ഡ്രൈവറാറായ പ്രതി പ്രജീഷിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ബലാത്സoഗ കേസ്സും , പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2015 വർഷത്തിൽ ഓട്ടോയിലെ യാത്രക്കാരനായ വാദ്യവിദഗ്ദ നെ രാത്രിയിൽ കത്തികാണിച്ച് ഭീഷണിപെടുത്തി സ്വർണ്ണമാലയും , മോതിരവും തട്ടിയെടുത്ത കേസും , ഇരിങ്ങാലക്കുട ,കാട്ടൂർ , തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്. ആക്രമണത്തിനുണ്ടായിരുന്ന മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു കഴിഞ്ഞു.ഈ ആക്രമണത്തിൽ പ്രതിയായ അസ്മിൻ എന്നയാളെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് മുൻപ് പോലീസ് പിടികൂടി ജയിലിൽ കഴിഞ്ഞുവരികയാണ്,ആന്റീ ഗുണ്ടാസ്‌ക്വാഡ് അംഗങ്ങളായ സീനിയർ സി പി ഒ മുരുകേഷ് കടവത്ത്, സുനീഷ്. കെ. വി, മനോജ്. എ കെ. രാഹുൽ എ .കെ . ജിജിൻ. വൈശാഖ്. എം.എസ്സ്.എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

Leave a comment
  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top