ചിരട്ടക്കുന്ന് മദ്രസ്സ സുവർണ്ണ ജൂബിലി പ്രാത്ഥനാസംഗമം നടത്തി

വെള്ളാങ്കല്ലൂർ : ചിരട്ടക്കുന്ന് റഹ്‌മത്തുൽ ഇസ്ലാം മദ്രസ്സ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രാത്ഥനാസംഗമം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ പ്രാത്ഥനക്ക് നേതൃത്വം നൽകി. റെയിഞ്ചു പ്രസിഡന്റ് സി പി മുഹമ്മദ് ഫൈസി സംഗമം ഉദ്‌ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ കെ കെ സൈതലവി മൗലവി അദ്ധ്യക്ഷത വഹിച്ചു. സഹൽ ഫൈസി ഓടക്കാലി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ചെറുവാളൂർ ഉസ്താദിനെയും മുൻ അദ്ധ്യാപകൻ എ എ അബ്‌ദുൾ കരിം മൗലവിയെയും സ്വാഗത സംഘം ഭാരവാഹികളായ സി ഐ അബ്‌ദുൾ അസ്സിസ് ഹാജി, കെ കെ സൈതലവി മൗലവി, സി എ അബ്‌ദുൾ മജീദ്, സി കെ സാദത്ത് എന്നിവർ ഉപഹാരം നൽകി ആദരിച്ചു. സൈഫുദ്ധിൻ മുസ്‌ലിയാർ, അബിനാസ് ബാഖവി, പി കെ എം അഷ്‌റഫ്, സി കെ ഷാഫി, ഹിജാസ് കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top