കെ എസ് പാർക്ക് ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കെ എസ് പാർക്കിന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും സമാപിച്ചു. സമാപനസമ്മേളനം സെന്‍റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഉദ്‌ഘാടനം നിർവഹിച്ചു. കെ എസ് ഇ മാനേജിങ് ഡയറക്ടർ എ പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ആയിരത്തോളം വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനം ചെയർമാൻ ഡോ. ജോസ് പോൾ തളിയത്ത്, ഡയറക്ടർമാരായ പി ഡി ആന്‍റോ , പോൾ ജോൺ, ജോസഫ് സേവിയർ, സതി എ മേനോൻ, മേരിക്കുട്ടി വർഗ്ഗിസ്, പോൾ ഫ്രാൻസിസ്, ഡോ. കെ സി പ്യാരാലാൽ, ദനേസ രഘുലാൽ എന്നിവർ നിർവ്വഹിച്ചു.

ജനറൽ മാനേജർ അനിൽ എം, ചീഫ് ഫൈനാൻഷ്യൽ ഓഫീസർ ആൻഡ് കമ്പനി സെക്രട്ടറി ആർ ശങ്കരനാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥിനി ഹന്നാ റോസ് ശിശുദിനസന്ദേശം നൽകി. വെസ്റ്റാ ബേബി പ്രിൻസ് ആന്റ് പ്രിൻസസ് പ്രാഥമിക മത്സരത്തിൽ 140 കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് 10 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുകയും വെസ്റ്റാ ബേബി പ്രിൻസ് ആയി ബേനൂർ എം തോമസിനെയും വെസ്റ്റാ ബേബി പ്രിൻസസ് ആയി ദേവിക അനൂപിനെയും തിരഞ്ഞെടുത്തു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top