എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 6 എ പഠന ക്ലാസ് മുറിയുടെ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന പദ്ധതിയായ 6 എ പഠന സൗഹൃദ ക്ലാസ് റൂമിന്റെ ഉദ്‌ഘാടനം എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ കെ ഉദയപ്രകാശ് നിർവ്വഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ അദ്ധ്യക്ഷത വഹിച്ചു. വിപുലീകരിച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയുള്ള ക്ലാസ് മുറിയുടെ സമർപ്പണം മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ നിർവ്വഹിച്ചു. എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി മണി പ്രൊജക്ടർ സമർപ്പിച്ചു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി എ ശിവദാസൻ, വെള്ളാങ്കല്ലൂർ ബി പി ഓ ഇ എസ് പ്രസീദ, പടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ 6 എ രക്ഷാകർതൃ പ്രതിനിധിയുമായ കെ സി ബിജു, എച്ച് ഡി പി സമാജം സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ, വികസനസമിതി അംഗം പി ജെ വിശ്വനാഥൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ പി ജി സാജൻ സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് സി പി സ്മിത നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top