നടവരമ്പിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം കവർന്നു

നടവരമ്പ് : നടവരമ്പ് സ്കൂളിന് സമീപം വീട്ടിൽ നിന്നും 45 പവൻ സ്വർണം കവർന്നു. നടവരമ്പ് പാലാ വഴിയിൽ പേരേപാട്ടിൽ ജോൺസന്‍റെ വീട്ടിൽനിന്നും കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. വീട്ടിലെ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടി അലമാരയിൽനിന്നും നഷ്ട്ടപെട്ടതായാണ് ഇവർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യ മകളെയും കൊണ്ട് പുറത്തു പോയസമയത്ത് ജോൺസൻ ഉറങ്ങിയിരുന്നതായി പോലീസ് പറയുന്നു. അതിനു ശേഷം, രാത്രി ഇരിങ്ങാലക്കുടയിലെ സുപ്പെർ മാർക്കറ്റിൽ ഷോപ്പിംഗിനു പോയി രാത്രി തിരിച്ചെത്തിയപ്പോളാണ് സ്വർണം അടങ്ങിയ പെട്ടി കാണാതായതായി ശ്രദ്ധയിൽപെട്ടത്. ഉച്ചക്ക് പുറത്തുപോയപ്പോൾ മോതിരം ഇടനായി അലമാര തുറന്നിരുതായി വീട്ടുകാർ പറയുന്നുണ്ട്. വീട്ടിലെ വാതിലുകൾ ഒന്നും കുത്തി പൊളിച്ചിട്ടില്ല, അതിനാൽ കഴിഞ്ഞദിവസം ഉച്ചക്ക് ശേഷമാകും മോഷണം നടന്നിട്ടുണ്ടാകുക എന്ന് പോലീസ് പറയുന്നു. ഇരിങ്ങാലക്കുട എസ് ഐ കെ.എസ്. സുശാന്ത്, തോമസ് വടക്കൻ എന്നിവർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top