പ്രളയ ഓർമ്മകൾക്ക് നിറച്ചാർത്തേകി വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരത്തിൽ കുട്ടികൾ

ഇരിങ്ങാലക്കുട : മാസങ്ങൾക്കു മുൻപ് കേരളക്കരയെ വിഴുങ്ങിയ പ്രളയത്തിന്‍റെ ഓർമകളും കാഴ്ചകളും ക്യാൻവാസിൽ നിറം നൽകി കെ.എസ് പാര്‍ക്കിൽ നടന്ന പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരത്തിൽ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു. പ്രളയത്തിൽ രക്ഷകരായ മുക്കുവരും, വഞ്ചികളും , ഹെലികോപ്റ്ററുകളും എല്ലാം കഥാപാത്രങ്ങളായി ചിത്രങ്ങളിൽ തെളിഞ്ഞു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി എൽ പി, യു പി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടി 12-ാം തിയ്യതി ആരംഭിക്കുന്ന വിവിധ മത്സരങ്ങൾ 13 ,14 തിയ്യതികളിലും ഉണ്ടായിരിക്കും. ചിത്രരചന മത്സരങ്ങൾക്ക് പുറമെ സംഘ ഗാനം, ലളിത ഗാനം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ് എന്നിവയും ഉണ്ട്.

ശിശുദിനമായ നവംബര്‍ 14-ന് രാവിലെ 10 മണിക്ക് നഴ്‌സറി, എല്‍.കെ. ജി, യു.കെ.ജി. വിഭാഗം ചിത്രരചനാ മത്സരവും, 11 മുതല്‍ എല്‍. കെ.ജി, യു.കെ.ജി. വിഭാഗം ആക്ഷന്‍ സോങ്ങ് മത്സരവും തുടർന്ന് ഉച്ച തിരിഞ്ഞ് 3:30- ന് ഫൈനല്‍ മത്സരവും നടക്കും. സ്റ്റേജ് നമ്പര്‍ 2-ല്‍ ( വെസ്റ്റാ ഐസ്‌ക്രീം പാര്‍ലര്‍ ) ഉച്ചതിരിഞ്ഞ് 2 മുതല്‍ വെസ്റ്റാ ബേബി പ്രിന്‍സ് ആന്റ് പ്രിന്‍സസ് പ്രാഥമിക മത്സരവും 4.30-ന് കെ.എസ് പാര്‍ക്കില്‍ ഫൈനല്‍ മത്സരവും നടക്കും.

വൈകീട്ട് 6-ന് കെ.എസ് പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ജോസ് പോള്‍ തളിയത്ത് അദ്ധ്യക്ഷത വഹിക്കുന്നതും, വിജയികള്‍ക്കുള്ള സമ്മാനദാനം സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. സിസ്റ്റര്‍ ഇസബെല്ല നിര്‍വഹിക്കും.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top