സെന്റ് ജോസഫ്‌സ് കോളേജിൽ ഫോൾഡ് സ്ക്കോപ്പ് മൈക്രോസ്ക്കോപ്പിനെക്കുറിച്ച് ശിൽപ്പശാല നടത്തി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫോൾഡ് സ്ക്കോപ്പ് മൈക്രോസ്ക്കോപ്പിന്റെ നിർമ്മാണവും പ്രവർത്തനവും പരിശീലിപ്പിക്കുന്ന ഏകദിന ശിൽപ്പശാല നടത്തി. മനു പ്രകാശ്, ജിം സിബുൾസ്കി എന്നീ ശാസ്ത്രജ്ഞർ അമേരിക്കയിൽ വികസിപ്പിച്ചെടുത്തതാണ് ഫോൾസ് സ്കോപ്പ്. കോളേജിലെ സുവോളജി വകുപ്പിൽ കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ ധനസഹായത്തോടെ നടന്നു വരുന്ന ഇന്റോ-യുഎസ് ഗവേഷണപദ്ധതിയുടെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.

മൂന്നുലക്ഷത്തിലധികം രൂപ വില വരുന്ന കോമ്പൗണ്ട് മൈക്രോസ്കോപ്പുകളു പയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ എഴുനൂറു രൂപ മാത്രം വിലയുള്ള ഈ പേപ്പർ നിർമ്മിത ഉപകരണം സ്മാർട്ട് ഫോണിൽ ബന്ധിപ്പിക്കുന്നതിലൂടെ നടത്താനാവുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ലാബിന് പുറത്തുള്ള പഠനങ്ങൾക്കും ഗവേഷണത്തിനും ഏറെ ഉപകാരപ്രദമായ ഈ ഉപകരണം വെള്ളം നനഞ്ഞാലും നശിക്കാത്ത സാങ്കേതിക വിദ്യയിലാണ് നിർമ്മിക്കുന്നത്.

ജീവശാസ്ത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായ ഫോൾഡ് സ്കോപ്പ് സാങ്കേതിത വിദ്യയിൽ യുപി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള സർക്കാർ, എയ്ഡഡ് വിദ്യാലങ്ങൾക്ക് സൗജന്യ പരിശീലനം നൽകാൻ തയ്യാറാണെന്ന് സെൻ ജോസഫ്സ് കോളേജ് സി ഡി ആർ എൽ വിഭാഗം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9400741861

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top