സി ആർ കേശവന്‍ വൈദ്യരുട‌െ 19-ാം ചരമ വാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട : വ്യവസായ പ്രമുഖനും ഗ്രന്ഥകാരനും എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റുമായിരുന്ന സി.ആര്‍. കേശവന്‍ വൈദ്യരുടെ 19-ാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ഇരിങ്ങാലക്കുടയിൽ ആചരിച്ചു.

എസ്.എന്‍. നഗറിലെ മതമൈത്രി നിലയത്തിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും മതമൈത്രി നിലയത്തില്‍ സമൂഹപ്രാര്‍ത്ഥനയും സ്മൃതി സംഗമവും നടത്തി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, ഇരിങ്ങാലക്കുട എം എൽ എ കെ യു അരുണൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, മുകുന്ദപുരം താലൂക്ക് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം, സി കെ ജിനൻ, കേശവ വൈദ്യരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top