സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ആദിവാസി കോളനി സന്ദർശനം നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പെരിങ്ങൽകൂത്ത് വാച്ചുമരം ആദിവാസി കോളനി സന്ദർശനം നടത്തി. കാടർ-മലയർ എന്നി ആദിവാസി ഊരുകളിലാണ് സന്ദർശനം നടത്തിയത്. സന്ദർശനത്തിനോട് അനുബന്ധിച്ച് കോളനിയിൽ ശൗചാലയം നിർമ്മിച്ചു നൽകി. കോളനിയിലെ അംഗൻവാടിക്ക് ലൈബ്രറി പുസ്തകങ്ങൾ സമ്മാനിച്ചു. ഒപ്പം വസ്ത്രവിതരണവും നടത്തി. ഊരിലെ ആദിവാസി മൂപ്പൻ രാജനുമായി കുട്ടികൾ ഏറെ നേരം സംവദിച്ചു. പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി വി, എൻ എസ് എസ് വളണ്ടിയർമാരായ ജെസ്‌ന ജോൺസൺ, ശിൽപ്പ കെ എസ്, ബാസില ഹംസ എന്നിവർ നേതൃത്വം
നല്കി.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top