ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതിഷേധ പ്രകടനത്തിനെതിരെയും ആർ എസ് എസ് അക്രമം

തളിയക്കോണം : ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം കെ.ജി.അഖീഷിനെ തളിയക്കോണത്തുള്ള വീടിനു മുൻവശത്തുവെച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇതിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനെതിരെയും ആർ എസ് എസ് അക്രമം ഉണ്ടായി. അക്രമത്തിൽനിന്നും രക്ഷനേടിഓടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കിണറ്റിൽ വീണു പരിക്കേറ്റു ആശുപത്രിൽ ചികിത്സയിലാണ് . ബി.ജെ.പി പ്രാദേശിക നേതാവ് ഷാജുട്ടന്റെയും യുവമോർച്ച ജില്ലാ സെക്രട്ടറി വിഷ്ണുവിന്റെയും നേതൃത്വത്തിൽ വന്നവരാണ് അക്രമം കാടിയതെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ഇവരെ പോലീസ് സംഭവസ്ഥലത്തുനിന്നും പിടികൂടി.

കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് ചാടിയതിനാലാണ് അഖീഷ് രക്ഷപ്പെട്ടത്. കാറിൽ നിന്നിറങ്ങിയ ക്രിമിനലുകൾ അഖീഷിനെ കയ്യേറ്റം ചെയ്യുന്നത് കണ്ട് വീട്ടിൽ നിന്നും ഓടിയെത്തിയ അഖീഷിന്റെ അമ്മ മിനിക്കും മർദ്ദനമേറ്റു. രക്തസമ്മർദ്ധം കൂടി അബോധാവസ്ഥയിലായതിനെ തുടർന്ന് അഗീഷിന്റെ അമ്മ മിനിയെയും മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സെത്തി കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ നിധിഷിനെ ഇരിങ്ങാലക്കുട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിഷേധ പ്രകടനത്തെ പിൻതുടർന്നിരുന്ന പോലീസ് സംഘം അക്രമിസംഘത്തിന് നേതൃത്വം നൽകിയ ഷാജുട്ടനേയും, വിഷ്ണുവിനേയും സംഭവസ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. ആർ.എസ്.എസ് ഗുണ്ടാ വിളയാട്ടത്തിനെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് മേഖലാ സെക്രട്ടറി കെ.ഡി.യദു, പ്രസിഡണ്ട് ധനേഷ് പ്രിയൻ എന്നിവർ അഭ്യർത്ഥിച്ചു.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  
Top