പ്രളയം മൂലം കൂടുതൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട സ്കൂളുകളിൽ ‘പുസ്തകക്കൂട പദ്ധതി’ വഴി ശേഖരിച്ച പുസ്തക വിതരണത്തിന്‍റെ രണ്ടാംഘട്ടം തിങ്കളാഴ്ച നടവരമ്പിൽ

ഇരിങ്ങാലക്കുട : പ്രളയം മൂലം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട സ്കൂളുകൾക്ക് താത്ക്കാലി ആശ്വാസമായി ‘പുസ്തകക്കൂട പദ്ധതി’ വഴി ശേഖരിച്ച പുസ്തക വിതരണത്തിന്‍റെ രണ്ടാംഘട്ടം തിങ്കളാഴ്ച നടവരമ്പ് ഗവ. ഹൈസ്കൂൾ രാവിലെ 10:30 ന് നടക്കും . ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഉപജില്ലക്കീഴിലെ പന്ത്രണ്ട് സ്കൂളുകൾക്കായി രണ്ടായിരത്തോളം പുസ്തകങ്ങൾ നൽകും. 12:30 ന് മാള ബിആർസി, 3 മണിക്ക് കൊടുങ്ങല്ലൂർ എ.ഇ.ഒ.ഓഫീസ് എന്നിവിടങ്ങളിലും പുസ്തക വിതരണം ഉണ്ടാക്കും. പുസ്തകക്കുടയിലേക്ക്‌ പുസ്തകങ്ങൾ നൽകാൻ താല്പര്യപ്പെടുന്നവർക്ക് ഈകേന്ദ്രങ്ങളിൽ എത്തിക്കാം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9995431033 . പുസ്തകക്കൂട പദ്ധതി വഴി ശേഖരിച്ച പുസ്തകങ്ങളുടെ നവംബർ 5ന് നടത്തും.

പുസ്തകക്കൂട ജില്ലാ തല ഉദ്ഘാടനം സെപ്തം.29 ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിർവ്വഹിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എല്ലാ സ്ക്കുളുകളിലേക്കും നൂറു വീതം പുസ്തകങ്ങൾ നേരത്തെ നൽകിയിരുന്നു. പാലിശ്ശേരി എസ് എൻ ഡി പി സ്ക്കൂളിലാണ് കൂടുതൽ പുസ്തകങ്ങൾ നഷ്ടമായത് 6250. പൂവ്വത്തുശ്ശേരി, അന്നമന, ചക്കമ്പറമ്പ്, ആനാപ്പുഴ, പാലിയം തുരുത്ത്, പടിയൂർ, എടത്തിരിഞ്ഞി സ്കൂളുകളിലേക്കുള്ള പുസ്തകങ്ങൾ നൽകും.

നവം 12 ന് തിങ്കളാഴ്ച്ച ചേർപ്പ്, വലപ്പാട്, മുല്ലശ്ശേരി, തൃശുർ ഈസ്റ്റ് ഭാഗങ്ങളിലെ സ്കൂളകൾക്ക് നവംബർ 12 നും പുസ്തക വിതരണം നടത്തും. ചടങ്ങുകളിൽ അതത് പ്രദേശത്തെ വിദ്യാലായ അധികൃതരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ,പുസ്തകക്കൂട ചെയർമാൻ ഡോ.എൻ.ആർ.ഗ്രാമ പ്രകാശ് പറഞ്ഞു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top