എം എൽ എ ഹോസ്റ്റലിലെ പീഡനശ്രമം, ഡി വൈ എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ എം എൽ എ യെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : എംഎൽഎ ഹോസ്റ്റലിൽ വച്ച് കാട്ടൂർ സ്വദേശിനിയും ഡി വൈഎഫ്ഐ നേതാവുമായ പെൺക്കുട്ടിയോട് അപമര്യാദ്യയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവ് ആർ എൽ ജീവൻലാലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത്കേൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റവാളികളെ സഹായിക്കുന്ന തരത്തിലുള്ള എംഎൽഎ യുടെ മൗനം അവസാനിപ്പിക്കണമെന്നും, അല്ലത്തപക്ഷം എംഎൽഎ യെ തെരുവിൽ തടയാൻ മടിക്കില്ലെന്നും യൂത്ത്കേൺഗ്രസ്സ് അറിയിച്ചു .

സ്ത്രീ സംരക്ഷണത്തിൻ്റെ മുഖംമൂടിയണിഞ്ഞു നടക്കുന്ന ഡിവൈഎഫ്ഐ യെ യുവജനങ്ങൾ തിരിച്ചറിയണമെന്നും , ഇത്തരം ആളുകൾക്കെതിരെ പ്രതിഷേധിക്കുവാൻ മുന്നോട്ടു വരണമെന്നും യൂത്ത്കേൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് ധീരജ്തേറാട്ടിൽ അറിയിച്ചു. ജനറൽസെക്രട്ടറിമാരായ വിനീഷ് തിരുക്കുളം ,അസറുദ്ദീൻ കളക്കാട്ട് എന്നിവർ സംസാരിച്ചു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top