ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ കേരളപ്പിറവി ദിനാഘോഷവും ഭാഷാവാരാചരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും ഭാഷാവാരാചരണ ഉദ്‌ഘാടനവും സംഘടിപ്പിച്ചു. മനോഹരമായി അണിയിച്ചൊരുക്കിയ കേരളഭൂപടത്തിൽ ആദരസൂചകമായി തിരിതെളിയിച്ച് സാഹിത്യകാരി സജ്‌ന ഷാജഹാൻ യോഗം ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം പ്രസിഡന്റ് സ്നേഹയുടെ നേതൃത്വത്തിൽ ഭാഷാവാരാചരണ പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റോസ്‌ലെറ്റ്, സി. ശാലീന, ക്രിസ്റ്റീന, സിട്രി, ജെനീറോ എന്നിവർ സംസാരിച്ചു. തുടർന്ന് മലയാണ്മയെ പ്രകീർത്തിക്കുന്ന ഗാനങ്ങളും നൃത്താവിഷ്‌ക്കാരങ്ങളും നടത്തി.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top