നിരോധിത പുകയില വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

ഇരിങ്ങാലക്കുട : സ്‌കൂള്‍ കുട്ടികള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും നിരോധിത പുകയില വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ചേലൂര്‍ സ്വദേശി സേവ്യാര്‍ (60)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ. എസ് സുശാന്തും സംഘവും പിടികൂടിയത്. അയ്യങ്കാവ് മൈതാനത്തിന് സമീപം ഇയാള്‍ നടത്തിവന്നിരുന്ന കടയില്‍ നിന്നും ആയിരം പാക്കറ്റ് പുകയില ഉല്‍പ്പന്നമാണ് പിടികൂടിയത്. പാക്കറ്റിന് 70 രൂപ വെച്ചായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. സി.പി.ഒമാരായ രാഗേഷ്, ജിജിന്‍, സുനിഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top