കാറളം പഞ്ചായത്തിന് പുതിയ ഓഫീസ് മന്ദിരം

കാറളം : കാറളം ഗ്രാമപഞ്ചായത്തിന്‍റെ പുതിയ ഓഫീസ് മന്ദിരം ഒക്ടോബർ 27 ശനിയാഴ്ച 4 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും.

തൃശൂർ എം പി സി എൻ ജയദേവൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ്‌കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ കെ ഉദയപ്രകാശ്, കില ഡയറക്ടർ ജോയ് ഇളമൺ എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്ന് കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top