പ്രളയബാധിതർക്ക് കൈത്താങ്ങായി എച്ച് ഡി പി സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി 

ഇരിങ്ങാലക്കുട : പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എച്ച് ഡി പി സമാജം ഒരു ലക്ഷം രൂപ നൽകി. സമാജം പ്രസിഡന്റ് ഭരതൻ കണ്ടെങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ ക്ക് കൈമാറി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും കൊടുത്തതിനു പുറമെയാണ് ഈ ഒരു ലക്ഷം നൽകിയത്. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ജില്ലാ പഞ്ചായത്ത് മെമ്പർ ഉദയപ്രകാശ് , മറ്റു ജനപ്രതിനിധികൾ, സമാജം ഭാരവാഹികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top