ക്ലീൻ ഇന്ത്യക്കായി കോയമ്പത്തൂർ മുതൽ അങ്കമാലി വരെ സൈക്കിൾ റാലി : വ്യാഴാഴ്ച 11 മണിക്ക് ഇരിങ്ങാലക്കുട റോട്ടറി ഹാളിൽ സ്വീകരണം

ഇരിങ്ങാലക്കുട : റോട്ടറി ഡിസ്ട്രിക്ട് 3201ന്‍റെ നേതൃത്വത്തിൽ ‘പെഡൽ ഫോർ ക്ലീൻ ഇന്ത്യ’, ‘എൻഡ് പോളിയോ’ എന്നി ആശയങ്ങൾ മുന്നോട്ടുവച്ച് കോയമ്പത്തൂരിൽ നിന്നും അങ്കമാലി വരെ സൈക്കിൾ റാലി നടത്തുന്നു. ഇതിന്റെ സ്വീകരണം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട റോട്ടറി ഹാളിൽ നടത്തുന്നു. സ്വീകരണ സമ്മേളനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് ഉദ്‌ഘാടനം നിർവ്വഹിക്കും.

റോട്ടറി പ്രസിഡന്റ് പോൾസൺ മൈക്കിൾ , ഡിസ്ട്രിക്ട് ഡയറക്ടർ അഡ്വ.സോണറ്റ് പോൾ, ഫെല്ലോഷിപ്പ് ചെയർമാൻ ജോഷി ചാക്കോ, അസിസ്റ്റന്റ് ഗവർണ്ണർ ടി ജി സച്ചിത്ത്, ചെയർമാൻ ഗോഡ്‌വിൻ, ഷോബി കണിച്ചായ്, സെക്രട്ടറി പ്രവീൺ തിരുപ്പതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top