ആളൂർ പോലീസ് സ്റ്റേഷൻ കല്ലേറ്റുംകരയിൽ നിന്നും മാറ്റുന്നതിനെതിരെ കോൺഗ്രസ്സിന്റെ പ്രതിഷേധയോഗം

കല്ലേറ്റുംകര : നിലവിൽ കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ വാടക മുറിയിൽ പ്രവർത്തിച്ചുവരുന്ന ആളൂർ പോലീസ് സ്റ്റേഷൻ തൊമ്മാന കച്ചേരിപടിയിലേക്ക് മാറ്റുന്നതിനെതിരെ കോൺഗ്രസ്സ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആളൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ജോസഫ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് ഐ കെ ചന്ദ്രൻ, റോയ് ജെ കളത്തിങ്കൽ, എൻ എ അലോഷ് ബാബു, തോമസ്, ഭുവനചന്ദ്രൻ, പോളി മൂഞ്ഞേലി, അജയഘോഷ്, കെ വി രാജു, എ സി ജോൺസൻ, അബ്‌ദുൾ സത്താർ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 128
  •  
  •  
  •  
  •  
  •  
  •  
Top