നബിദിനാഘോഷ പരിപാടികൾ നടത്തി

കാട്ടൂര്‍ :  പ്രവാചകൻ മുഹമ്മദ് നബിയുടെ 1492ാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ നബിദിനാഘോഷ പരിപാടികൾ നെടുമ്പുര മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. രാവിലെ മൗലിദ് മജ്ലിസോടെ ആരംഭിച്ച പരിപാടികളുടെ ഭാഗമായി മദ്റസ വിദ്യാര്‍ത്ഥികളും, ബഹുജനങ്ങളും അണിനിരന്ന നബിദിന റാലി, മഹല്ലിലെ 3000 പേര്‍ക്കുള്ള വിപുലമായ അന്നദാനം എന്നീ പരിപാടികൾ നടത്തി. മഹല്ല് പ്രസിഡന്‍റ് കെ എം അസബുല്ല ഹാജി പതാക ഉയർത്തി. ആഘോഷത്തിൻ്റെ ഭാഗമായി നെടുമ്പുര മഹല്ലിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ നെടുമ്പുര സെൻ്റർ മുതല്‍ മുനയം വരെ കൊടി തോരണങ്ങൾക്കൊണ്ടും, ബൾബുകൾക്കൊണ്ടും അലങ്കരിക്കുയുണ്ടായി. നബിദിന പരിപാടികൾക്ക് സ്വാഗതസംഘം ഭാരവാഹികളായ വി സിദ്ദീഖ് അഹ്സനി, കെ എം അസബുല്ല ഹാജി, പി എ സിദ്ദീഖ് ഹാജി, ഷാഹിദ് അബ്ദുല്ല, അമീർ തൊപ്പിയിൽ, സലാമുദ്ദീന്‍ വി പി, കെ കെ കൊച്ചുമോൻ, ഫസ്മൽ ഫൈസൽ, അജ്ഹദ് അശ്റഫ്, അസ്.ലം റഷീദ്, നവാസ്.കെ എസ്, നിസാം യൂസുഫ്, ആശിഖ് അസീസ്, ഷെബീദ് ബാദുഷ, യൂസുഫ്, എം ബി നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top