തൊമ്മാനയിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല, റോഡ് വില്ലനായി തുടരുന്നു

തൊമ്മാന : തൊമ്മാന സംസ്ഥാനപാതയിൽ റോഡ് വില്ലനായി തുടരുന്നതു മൂലം അപകടങ്ങൾ വിട്ടൊഴിയുന്നില്ല. തിങ്കളാഴ്ച രാവിലെ നിയന്ത്രണംതെറ്റിയ ഒരു കാർ റോഡിൽ നിന്ന് തെന്നി മറിഞ്ഞു. 15 അടിയോളം താഴ്ചയുള്ള പാടത്തേക്ക്കാർ മറിയാതിരിക്കുന്നതിനു രക്ഷയായത് റോഡരികിലെ കുറ്റിക്കാടുകൾ ആണ്. റോഡിൻറെ ശോചനീയാവസ്ഥ മൂലം ഇവിടെ സ്ഥിരം അപകടമേഖലയാവുകയാണ് ഇപ്പോൾ.

എതിർ ദിശയിൽനിന്നും വരുന്ന വാഹനങ്ങൾ റോഡിലെ കുഴികൾ ഒഴിവാക്കാനായി മറുവശത്തുകൂടെ വരുന്നതാണ് ഇവിടെ അപകട സാധ്യതയാകുന്നത്. ആളൂർ മുതൽ ഇരിങ്ങാലക്കുട വരെയുള്ള സംസ്ഥാനപാത പൂർണ്ണമായും തകർന്നു കിടക്കുകയാണ്.

Leave a comment

  • 33
  •  
  •  
  •  
  •  
  •  
  •  
Top