ഒടുവിൽ ആഗ്രഹിച്ചതിലേറെ റോഡിനു വീതി കൂടി, ഒപ്പം വേഗതയും – പുല്ലൂരിൽ ട്രാഫിക്ക് കോണുകൾ പുനഃസ്ഥാപിച്ചിലെങ്കിൽ അപകടസാധ്യത

പുല്ലൂർ : പുല്ലൂർ അപകടവളവിലെ റോഡ് വീതികൂട്ടി ടാറിങ് പൂർത്തിയായപ്പോൾ ഇവിടെ വാഹനങ്ങൾക്ക് വീണ്ടും വേഗതയേറി. ആശുപത്രി വളവിൽ റോഡിനു നടുവിൽ ഉണ്ടായിരുന്ന ട്രാഫിക്ക് കോണുകൾ വീണ്ടും പുനഃസ്ഥാപിച്ചിലെങ്കിൽ തെറ്റായ ദിശയിൽ വരുന്ന വാഹനങ്ങൾ അപകടസാധ്യത ഉണ്ടാക്കുമെന്ന് ആശങ്കയേറുന്നു. നാലുവരികളിയായി പോലും അപകടവളവിൽ വാഹനങ്ങൾ പോകുന്നത് ഇപ്പോൾ ഇവിടെ നിത്യകാഴ്ചയാണ് . ഉരിയച്ചിറ വളവു ഇപ്പോഴും പഴയപടി തന്നെ തുടരുന്നതും ഇവിടെ അപകടസാധ്യതക്ക് കാരണമാണ്. കോടികൾ ചിലവഴിച്ച് പുല്ലൂർ അപകടവളവ് മാറ്റുമെന്ന പ്രഖ്യാപനത്തിൽ ഉരിയച്ചിറക്ക് സമീപമുള്ള റോഡ് വീതി കൂട്ടുന്നത് ഇപ്പോഴും അനിശ്ചിതത്തിലാണ്.

മിഷൻ ആശുപത്രിയുടെ സമീപമുള്ള വളവിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടാവുകയും പല ജീവനുകളും പൊലിഞ്ഞീട്ടുമുണ്ട്. അതിനു ശേഷം ഇവിടെ മീഡിയനുകൾ സ്ഥാപിച്ചുവെങ്കിലും രാത്രി അതിൽ വാഹനങ്ങൾ തട്ടി അപകടപരമ്പര തുടരുന്നതിനാൽ പിന്നീട് എടുത്തു മാറ്റാവുന്ന ട്രാഫിക്ക് കോണുകൾ സ്ഥാപിക്കുകയായിരുന്നു. റോഡിൻറെ വീതി കൂടുകയും ടാറിങ് പൂർത്തിയാവുകയും ചെയ്തതോടെ ഈ ഭാഗത്തെ ട്രാഫിക്ക് നിയന്ത്രിക്കാൻ ഉടൻ ട്രാഫിക്ക് കോണുകൾ സ്ഥാപിക്കേണ്ടതാണ്.

Leave a comment

  • 58
  •  
  •  
  •  
  •  
  •  
  •  
Top