ഹരിശ്രീ കുറിക്കാൻ മഹാരാഷ്ട്രക്കാരായ കുരുന്നുകളും

ഇരിങ്ങാലക്കുട : വിദ്യാരംഭത്തിന് ഇത്തവണ കാട്ടുങ്ങച്ചിറ മതമൈത്രി നിലയത്തിൽ മലയാള ഭാഷയിൽ ആദ്യാക്ഷരം നാവിൽ കുറിക്കാൻ എത്തിയ മഹാരാഷ്ട്രക്കാരായ കൊച്ചുകുട്ടികൾ ഏവർക്കും കൗതുകം ഉളവാക്കി. ഇരിങ്ങാലക്കുട എസ് എൻ സ്കൂളുകളുടെയും, എസ് എൻ പബ്ലിക് ലൈബ്രറിയും സംയുക്താഭിമുഖ്യത്തിലാണ് മതമൈത്രി നിലയത്തിൽ വെച്ച് വിദ്യാരംഭ ചടങ്ങുകൾ നടന്നത്.

പ്രശസ്ത സംഗീത സംവിധായകൻ പ്രതാപ് സിംഗ്, ഈ വർഷത്തെ മികച്ച ഭാഷ അധ്യാപകനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് ലഭിച്ച ദേവദാസ് മാസ്റ്റർ എന്നിവരായിരുന്നു ഇവിടെ എത്തിയ ഇരുപതോളം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തത്. പി കെ ഭരതൻ മാസ്റ്റർ, കെ ജി സുനിത, കെ മായ, എ ബി മൃദുല ബി എസ് ബിജുന എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top