ശബരിമല വിഷയത്തിൽ കല്ലേറ്റുംകരയിൽ പ്രാർത്ഥന ഉപവാസം

കല്ലേറ്റുംകര : മനാട്ടുക്കുന്ന് അയ്യപ്പ ഭക്തജന സംഘത്തിന്‍റെ നേതൃത്വത്തിൽ കല്ലേറ്റുംകര പള്ളിനടയിൽ വിവിധ സാമുദായിക സംഘടനകളുടെയും ക്ഷേത്ര സമതികളുടെയും ആഭിമുഖ്യത്തിൽ കൂട്ട ഉപവാസവും പ്രാത്ഥന യജ്ഞവും നടന്നു. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടുതന്നെ കോടതിവിധി ഉപഭോക്താക്കൾക്ക് ആവശ്യമില്ലെന്ന് അഭിപ്രായം വനിത ഭക്തജനങ്ങൾ നിന്നും ഉയർന്നു. പ്രസ്തുത വിധിയിൽ സർക്കാർ പുനപരിശോധന ഹർജി നൽകാത്തതിനെ യോഗം ശക്തമായി എതിർത്തു.

കൂടൽമാണിക്യം ക്ഷേത്രം പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉപവാസം ഉദ്ഘാടനം ചെയ്തു. മൂത്തേടത്ത് അനിയൻ നായർ എൻ കെ ജോസഫ്, കല്ലേറ്റുങ്കര ഹനുമാൻ ക്ഷേത്രം ട്രസ്റ്റി ചക്രപാണി, രാമാനന്ദൻ, ഗോപിനാഥൻ മാസ്റ്റർ, ഹരി നമ്പൂതിരി മൂത്തേടത്ത് ഡി പി നായർ എന്നിവർ സംസാരിച്ചു

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top