സംസ്ഥാന അധ്യക്ഷന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ പ്രകാശ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്റിൽ സമാപിച്ചു. സമാപന യോഗം ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ റ്റി. എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്യാംജി മാടത്തിങ്കൽ അധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്ണു മുഖ്യ പ്രഭാഷണം നടത്തി. കെ പി മിഥുൻ അജീഷ് പൈക്കാട്ട്, അഖിലാഷ് വിശ്വനാഥൻ, സ്വരുപ് എന്നിവർ സംസാരിച്ചു. ശ്യാം ശേഖർ, സ്പാനിഷ്, മിഷാദ് ദയാനന്ദൻ, ഷാജു പൊറ്റക്കൽ വിജയൻ പാറേക്കാട്ട്, ഷാജുട്ടൻ രാഹുൽ കൃഷ്ണ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top