‘അലിഗഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ. രാമചന്ദ്ര സിറാസിന്‍റെ ജീവിതകഥ പറയുന്ന ‘അലിഗഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 19 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. സ്വവർഗ്ഗാനുരാഗിയെന്നതിന്‍റെ പേരിൽ കോളേജിൽ നിന്ന് ഡോ. സൈറസ് പുറത്താക്കപ്പെടുകയായിരുന്നു. സർവ്വകലാശാലയുടെ തീരുമാനം പിന്നീട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വിധി വന്ന് ഒരാഴ്ചക്കുള്ളിൽ ഡോ. സൈറസ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ബുസാൻ ഉൾപ്പെടെ നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അലിഗഡ് പുരുഷ സ്വവർഗ്ഗാനരാഗം പ്രമേയമാക്കിയ എറ്റവും മികച്ച ഇന്ത്യൻ സിനിമയെന്ന് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തിയിരുന്നു. അപൂർവ അസ്രാണിയുടെ തിരക്കഥയിൽ ഹൻസാൽ മേത്ത സംവിധാനം ചെയ്ത ഹിന്ദി ഭാഷയിലുള്ള ചിത്രം 2016 ലാണ് പുറത്തിറങ്ങിയത്.. സമയം 114 മിനിറ്റ്, പ്രവേശനം സൗജന്യം.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top