വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 2019 കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ യു. അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 5 നാണ് വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ നടക്കുന്നത് .

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, പ്രതിപക്ഷ നേതാവ് പി.വി ശിവകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് ചെയർമാൻ പോൾ ജെ ആലേങ്ങാടൻ സ്വാഗതവും ട്രഷറർ മനീഷ് അരിക്കാട്ട് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ മാർട്ടിൻ ആലേങ്ങാടൻ, ജോണി പി ആലേക്കാടൻ, സെക്രട്ടറി ജോണി ടി വെള്ളാനിക്കാരൻ എന്നിവർ നേതൃത്വം നൽകി

Leave a comment
  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top