പ്രളയ ദുരിതബാധിതർക്കായി ഗൾഫിലെ സേവാഭാരതി പ്രവർത്തകർ കപ്പൽമാർഗം എത്തിച്ച സാമഗ്രികൾ ഇരിങ്ങാലക്കുടയിൽ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിനായി ഗൾഫിലെ സേവാഭാരതി പ്രവർത്തകർ കപ്പൽമാർഗം അയച്ചു തന്ന സാമഗ്രികൾ ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ഓഫീസിൽ ഏൽപ്പിച്ചത് വില്ലേജ് ഓഫീസർ മുഖേന വിതരണം ചെയ്ത് തുടങ്ങി.

കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം, വേളൂക്കര, മാടായിക്കോണം, ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മന വലശ്ശേരി, ആറാട്ടുപുഴ, ചേർപ്പ് വില്ലേജുകളിലായ് പ്രളയ ദുരിതബാധിതർക്ക് വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാമഗ്രികളും അടങ്ങിയ കിറ്റ് ഏകദേശം 2500 വീടുകളിലേക്ക് വിതരണം ചെയ്ത് തുടങ്ങി. പുസ്തകം പേന തുടങ്ങിയ പഠനോപകരണങ്ങൾ വിവിധ സ്കൂളുകൾക്ക് വിതരണം ചെയ്തിരുന്നു.

Leave a comment

  • 30
  •  
  •  
  •  
  •  
  •  
  •  
Top