ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ 2019 -20 വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന്‍റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. 35380000 രൂപ അടങ്കൽ വരുന്ന പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കുവാൻ വർക്കിങ് ഗ്രൂപ്പിൽ ആവശ്യപ്പെടുകയും 13 വർക്കിങ് ഗ്രൂപ്പുകൾ ചർച്ച ചെയ്ത നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top