പാലിയേറ്റിവ് ഡേ – സ്നേഹ ചങ്ങലനടത്തി

വെള്ളാങ്കല്ലൂർ : ‘എന്‍റെ ജീവിതവും വിലപ്പെട്ടതാണ്’ എന്ന മുദ്രവാക്യവുമായ് നടന്ന ലോക പാലിയേറ്റിവ് കെയർ ദിനാചരണത്തിന്‍റെ ഭാഗമായി ആൽഫാ പാലിയേറ്റിവ് വെള്ളാങ്കല്ലൂർ ലിങ്ക് സെന്ററിന്‍റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന സ്കൂൾ മൈതാനിയിൽ നടന്ന സ്നേഹ ചങ്ങല അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ലിങ്ക് സെന്റർ പ്രസിഡന്റ് എ ബി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷഫീർ കരുമത്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുരേഷ് ശ്രീധരൻ മുഖ്യാതിഥിയായി.

പി കെ എം അഷ്‌റഫ്, കുഞ്ഞുമോൻ പുളിക്കൽ, ഹൈനെസ്സ് കണ്ണാംകുളത്ത്, ഷഹീർ കെ മൊയ്തീൻ, പി എം എ ഷുക്കൂർ, വീരാൻ പി സെയ്തു, ഉണ്ണികൃഷ്‌ണൻ കുറ്റിപ്പറമ്പിൽ, കെ എ സുലൈമാൻ, സൂസി ഡേവിസ്, എം എ അലി, കെ കെ ഷാഹുൽ ഹമീദ്, ശ്രീജിത്ത് മാസ്റ്റർ, സാഗർ ചാർളിൻ, പി എസ് അഷ്‌റഫ്, എ കെ മജീദ് എന്നിവർ പങ്കെടുത്തു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top