ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്‌സിന്‍റെ നേതൃത്വത്തില്‍ മെഗാ ചിത്രരചന മത്സരം 27ന്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്‌സിന്‍റെ നേതൃത്വത്തില്‍  ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോട് കൂടി മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ലോകസമാധാനം ലക്ഷ്യമാക്കി കൊണ്ട് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 210 രാജ്യങ്ങളിലായി 11 വയസ് മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്‌സ് ഇരിങ്ങാലക്കുടയില്‍ മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ നിന്ന് ഒന്നും, രണ്ടും,മൂന്നും സ്ഥാനക്കാരെ ലയണ്‍സ് റിജിയണല്‍ തലത്തിലേക്കും, റിജിയണില്‍ നിന്നും ഒന്നും,രണ്ടും,മൂന്നും സ്ഥാനക്കാരെ ലയണ്‍സ് ഡിസ്ട്രിക്റ്റ് തലത്തിലേക്കും, ഡിസ്ട്രിക്റ്റില്‍ നിന്നും ഒന്നാം സ്ഥാനക്കാരെ ലയണ്‍സ് മള്‍ട്ടിപ്പള്‍ തലത്തിലേക്കും, മള്‍ട്ടിപ്പിളില്‍ നിന്ന് ഒന്നാം സ്ഥാനക്കാരെ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിലേക്കും മത്സരിപ്പിക്കും.

ഇന്റര്‍നാഷണലിലെ മത്സര വിജയിക്ക് 5000 ഡോളറും (ഏകദേശം 350000 രൂപ) രക്ഷിതാക്കള്‍ സഹിതം അമേരിക്കയില്‍ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുവാനുളള അവസരവും ലഭിക്കും. ഫൈനലില്‍ എത്തുന്ന 23 കുട്ടികള്‍ക്ക് 500 ഡോളര്‍ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ചിത്രരചന മത്സരത്തിന്‍റെ ആദ്യഘട്ടം ഓക്ടോബര്‍ 27 ന് രാവിലെ 10 മുതല്‍ 12വരെ സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ ഓക്ടോബര്‍ 23-ാം തിയ്യതിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9539995000 , ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍, പ്രസിഡണ്ട് ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്സ് ഇരിങ്ങാലക്കുട

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top