നാടൻ ഭക്ഷ്യമേളയുമായി മഹാത്മയിലെ വിദ്യാർത്ഥികൾ

പൊറത്തിശ്ശേരി : ആഹാരത്തിലെ വിഭവ വൈവിധ്യത്തെയും രുചിപ്പെരുമയെയും കാർഷിക സംസ്കൃതിയെയും നാടൻ ഭക്ഷണ പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ തനി നാടൻ ഭക്ഷ്യമേള നടത്തി. പി ടി എ പ്രസിഡന്റ് പി പി പ്രസാദ് ഉദ്‌ഘാടനം നിർവ്വഹിച്ചു. നമ്മുക്ക് സമ്പന്നമായ ഒരു നാട്ടു ഭക്ഷണ പാരമ്പര്യം ഉണ്ടെന്നും നാട്ടുഭക്ഷണത്തിന്റെ മേന്മ വ്യക്തമാക്കാനും ഭക്ഷ്യമേള സഹായകരമായി. നമ്മുടെ പഴയ ഭക്ഷണസംസ്ക്കാരം ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ് എന്ന ബോധ്യത്തോടെ മേളയിൽ ഓരോ ക്ലാസ്സുകാരും വിവിധ തരം നാടൻ വിഭവങ്ങൾ ഒരുക്കി.

അരി, ഗോതമ്പ്, കിഴങ്ങ്, റവ, പുല്ല്, എന്നിവ കൊണ്ടുള്ള വിഭവങ്ങളും വിവിധ തരം സാലഡുകൾ ,അച്ചറുകൾ, വറവുകൾ, കൊണ്ടാട്ടങ്ങൾ, ചമ്മന്തികൾ, ബജികൾ, പായസങ്ങൾ ഹൽവകൾ, നാടൻ കറികൾ തുടങ്ങി അഞ്ഞൂറോളം വിഭവങ്ങളാണ് മേളയിൽ വിദ്യാർത്ഥികൾ ഒരുക്കിയത്. പി ടി എ പ്രതിനിധികളുടെ സഹകരണത്തോടെ മേള വിലയിരുത്തുകയും മികച്ച സ്റ്റാളുകൾ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രധാന അദ്ധ്യാപിക ഇ ബി ജിജി, അദ്ധ്യാപിക എൻ പി രജനി എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top