പ്രളയം വിഴുങ്ങിയ അങ്കണവാടിക്ക് സഹായഹസ്തവുമായി പ്രവാസികൾ

ഊരകം ഈസ്റ്റ് അങ്കണവാടിയിലേക്ക് ബഹ്റൈനിലെ പ്രവാസികൾ നൽകുന്ന സഹായം പ്രതിനിധികളായ സിന്റൊ തെറ്റയിൽ, പോൾ ആന്റണി തൊമ്മാന എന്നിവർ കൈമാറുന്നു

പുല്ലൂർ : പ്രളയത്തെ തുടർന്ന് പൂർണമായും മുങ്ങിപ്പോയ മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് ഊരകം ഈസ്റ്റ് അങ്കണവാടിയ്ക്ക് സഹായഹസ്തവുമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന ഊരകം നിവാസികളായ പ്രവാസികൾ. പ്രതിനിധികളായ സിന്റൊ തെറ്റയിൽ, പോൾ ആന്റണി തൊമ്മാന എന്നിവർ സഹായം കൈമാറി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, വാർഡ് അംഗം ടെസി ജോഷി, അങ്കണവാടി ജീവനക്കാരായ ഫിലോമിന പൗലോസ്, മേഴ്സി റപ്പായി എന്നിവർ പങ്കെടുത്തു.

ഇരുപത് കുട്ടികളുള്ള ഈ അങ്കണവാടി കഴിഞ്ഞ ആഗസ്റ്റ് 16 ന് തുടങ്ങിയ മഴയെ തുടർന്ന് പൂർണമായും വെള്ളത്തിനടിയിലായിരുന്നു. അഞ്ച് ദിവസങ്ങളോളം വെള്ളത്തിനടിയിലായ അങ്കണവാടിയിലെ മുഴുവൻ സാധനങ്ങളും നശിച്ചു. പോയി.അമ്പത് ദിവസങ്ങൾക്ക് ശേഷം ഒരാഴ്ച്ച മുമ്പാണ് അങ്കണവാടി ഇവിടെ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
മൂന്നു വർഷം മുൻപ് രാജ്യാന്തര നിലവാരത്തിൽ പുനർനിർമിച്ച ഈ അങ്കണവാടി സംസ്ഥാനത്തെ മികച്ച അങ്കണവാടികളിലൊന്നായിരുന്നു. ഏസിയടക്കമുള്ള എല്ലാ സൗകര്യങ്ങളും പൊതുജന സഹകരണത്തോടെ ഇവിടെ സജ്ജീകരിച്ചിരുന്നു. ശുചിത്വ അങ്കണവാടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുള്ള ഈ അങ്കണവാടിയിലെ രജിസ്റ്റർ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ, കുട്ടികളടെ കളിപ്പാട്ടങ്ങൾ, കസേരകൾ, മേശകൾ, കിടക്കകൾ, വാട്ടർ പ്യൂരിഫയർ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും നശിച്ചുപോയി. പൊതുജന സഹകരണത്തോടെ വീണ്ടും ഈ അങ്കണവാടിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കാനാണ് ശ്രമം.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top